Sunday, 2 January 2011
2011 ജനുവരി 6ന് (വ്യാഴം) കൊച്ചിയില്‍ ബ്ലോഗ് മീറ്റ്
ബ്ലോഗര്‍ ജയന്‍ ഏവൂര്‍ 2011 ജനുവരി 6ന് (വ്യാഴം) കൊച്ചിയില്‍ ബ്ലോഗര്‍മാരുടെ ഒരു മീറ്റ് നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി കാണുന്നു. സൌകര്യപ്പെടുന്നവര്‍ അതില്‍ പങ്കെടുക്കുക. ബ്ലോഗ് നേരിടുന്ന വളര്‍ച്ചയുടെ പ്രശ്നങ്ങളെക്കുറിച്ച് ഏറെ ആശങ്കയും പ്രതീക്ഷകളും വച്ചുപുലര്‍ത്തുന്ന ജയന്റെ കാര്‍മ്മികത്വത്തില്‍ കൂട്ടായ ചിന്തകളില്‍ ഏര്‍പ്പെടുന്നത് ബ്ലോഗിന്റെ ഈ വികാസ ഘട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കര്‍ത്തവ്യമാണ്.ബ്ലോഗര്‍മാരുടെ മീറ്റിനെക്കുറിച്ച് കൂടുതലറിയാന്‍ ജയന്‍ ഏവൂരിന്റെ ബ്ലോഗ് സന്ദര്‍ശിക്കുക. ലിങ്ക്:ബ്ലോഗർ സുഹൃത്തുക്കൾക്ക് സ്വാഗതം! ലിങ്ക് അമര്‍ത്തുക.
Subscribe to:
Posts (Atom)