കേരള ബ്ലോഗ് അക്കാദമിയുടേയും,മലയാളം ബ്ലോഗ് കൌണ്‍സിലിന്റേയും ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടത്തപ്പെടുന്ന മലയാളം ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ച് മെയ് 2ന് നടന്ന കൂടിയാലോചന യോഗ തീരുമാനങ്ങള്‍:
കഴിഞ്ഞപോസ്റ്റിൽ നിശ്ചയിച്ചതിൻ പ്രകാരം എറണാകുളം ശിക്ഷക് സദനിൽ വച്ച് ബ്ലോഗർമാരായ
സുദേഷ്, സജി
(നിസ്സഹായൻ),
പ്രവീൺ വട്ടപ്പറമ്പത്ത് ,
സിജീഷ് എന്നിവർ ഒരുമിച്ചു കൂടുകയും ശിൽപ്പശാലയ്ക്കൊരു രൂപരേഖ തയ്യാറാക്കുകയും ചെയ്തു. അന്നേദിവസം എത്താൻ കഴിഞ്ഞില്ലെങ്കിലും എല്ലാവിധ സഹായസഹകരണങ്ങളൂം വാഗ്ദാനം ചെയ്തു കൊണ്ട് അനേകം ബ്ലോഗർമാർ വിളിക്കുകയുണ്ടായി. കുറച്ചുപേർ മെയിലിലൂടെയും ചിലർ കമന്റിലൂടെയും പിന്തുണ അറിയിച്ചു. ചിത്രകാരനും കടത്തനാടനുമടക്കമുള്ളവർ തങ്ങളുടെ മുൻ ശില്പശാല അനുഭവങ്ങളുടെ വെളിച്ചത്തിൽ മാർഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട്, ഊർജ്ജം പകർന്നുകൊണ്ട് ആരംഭം മുതലേ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.
ബ്ലോഗ് ശിൽപ്പശാലയുടെ ലക്ഷ്യങ്ങൾ1.ആശയസംവാദത്തിനുള്ള ഏറ്റവും മികച്ച മാർഗമായി വളർന്നുകൊണ്ടിരിക്കുന്ന ബ്ലോഗ് എന്ന മാധ്യമത്തെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക.
2.ബ്ലോഗിങ്ങിന്റെ സാങ്കേതികവശങ്ങളെ വിശദീകരിക്കുക.
3.പരസ്പരം പരിചയപ്പെടുന്നതിനുള്ള അവസരം ഒരുക്കുക.
4.ബ്ലോഗർസിനു സാങ്കേതികസഹായം ഏതു സമയത്തും ലഭിക്കുന്നതിനു ഒരു ടെലഫോണിക് ഹെല്പ്ലൈൻ ഉണ്ടാക്കിയെടുക്കുക.
5.എറണാകുളത്തെ തുടർ പ്രവർത്തനങ്ങൾക്ക് ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കുക.
തീയ്യതി –ദിവസംശില്പ്പശാല മെയ് 30 ന് ഒരുമണിക്കു നടത്താം എന്നു വിചാരിക്കുന്നു. സ്ഥലം ഉടനെ അറിയിക്കാം. ഒരു മുഴുവൻ ദിവസ പരിപാടിയാണു തുടക്കത്തിൽ ചിന്തിച്ചിരുന്നതെങ്കിലും ദൂരെനിന്നും വന്നെത്താന്‍ സാധ്യതയുള്ള ബ്ലോഗര്‍മാരുടെ സൌകര്യാര്‍ത്ഥം ഉച്ചക്ക് 1 മണിക്ക് ആരംഭിച്ച് വൈകീട്ട് അഞ്ചു മണിക്ക് പൂര്‍ത്തിയാക്കാം എന്നാണ് കരുതുന്നത്.
·സാമ്പത്തിക ശേഖരണം : പരിപാടിയുടെ ചിലവിലേക്കായി ഒരു ചെറിയ തുക കണ്ടെത്തേണ്ടി വരും. അതിനായി ഒരു ചെറിയതുക രെജിസ്ട്രേഷൻ ഫീസ് ആയി വക്കാം എന്നാണുദ്ദേശിക്കുന്നതു.
·പബ്ലിസിറ്റി: പത്രങ്ങൾ, ലോക്കൽ ചാനലുകൾ, എഫ്.എം റേഡിയോ തുടങ്ങിയ മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുക.
·പങ്കെടുക്കാൻ വരുന്നവർക്ക് ഒരു ചെറിയ ഫയൽ, പുസ്തകം, പേന തുടങ്ങിയവ നൽകുക.
ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടങ്ങേണ്ടതുണ്ട്. എറണാകുളത്ത് ഇതിനുവേണ്ട സംഘാടനപ്രവർത്തനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന, തയ്യാറായ ബ്ലോഗേർസ് അറിയിക്കുമല്ലോ..ഇതിന്റെ വിജയത്തിനായി നമുക്കൊന്നിച്ചു പ്രവർത്തിക്കാം..
സ്നേഹപൂർവ്വം
കേരള ബ്ലോഗ് അക്കാദമി പ്രവർത്തകർ &
മലയാളം ബ്ലോഗ് കൌണ്‍സില്‍ പ്രവര്‍ത്തകര്‍.
(തയ്യാറാക്കിയത്: പ്രവീൺ വട്ടപ്പറമ്പത്ത്)
..............................
23.05.2010
..............................
2010 മെയ് 30 ന് കൊച്ചിയിലെ കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.
ബ്ലോഗ് ശിൽപ്പശാലയിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.