മലയാളം ബ്ലോഗര്‍മാരുടെ വിര്‍ച്വല്‍ സംഘടനയായ
കേരള ബ്ലോഗ് അക്കാദമിയും,ബ്ലോഗര്‍മാരുടെ ഒരു റെജിസ്റ്റേഡ് സംഘടനയായ
മലയാളം ബ്ലോഗ് കൌണ്‍സിലും ചേര്‍ന്ന് എറണാകുളത്ത് 2010 മെയ് 30 ന് സംഘടിപ്പിച്ച പത്താമത് മലയാളം ബ്ലോഗ് ശില്‍പ്പശാലയുടെ ഏതാനും ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. ബ്ലോഗര്‍മാരായ സുദേഷ്,പ്രവീണ്‍ വട്ടപ്പറമ്പത്ത്,സിജീഷ്,നന്ദകുമാര്‍(നന്ദപര്‍വ്വം),സജി(നിസ്സഹായന്‍),സുധാകരന്‍(ചാര്‍വ്വാകന്‍),മനോരാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന സംഘാടനപ്രവര്‍ത്തനത്തിന്റെ ഗുണഫലമാണ് ഈ ശില്‍പ്പശാല. ഈ ശില്‍പ്പശാലയില്‍ ഡി.പ്രദീപ് കുമാര്‍(തൃശൂര്‍ ആകാശവാണി),മഹേഷ് മണിക്കുട്ടി,അഡ്വക്കേറ്റ് സക്കീന,ജോ(നമ്മുടെ ബൂലോകം),വീണ,കെ.വി.വര്‍ക്കി പട്ടിമറ്റം,കൊട്ടോട്ടിക്കാരന്‍,സൂരജ് കേണോത്ത്(സ്വതന്ത്ര സോഫ്റ്റ് വെയര്‍),ചിത്രകാരന്‍ തുടങ്ങിയവരും സഹകരിച്ചു.ബ്ലോഗര്‍ ഷാജി മുള്ളൂക്കാരന്‍ ശില്‍പ്പശാലക്കായി എത്തിച്ചേര്‍ന്നിരുന്നെങ്കിലും, അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കള്‍ കാര്‍ ആക്സിഡന്റില്‍പെട്ട് ആശുപത്രിയിലായതിനാല്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കാനായില്ല. മുള്ളൂക്കാരന്‍ നല്‍കിയ ഈ.വി.ഡി.ഒ. നെറ്റ് കണക്ഷന്‍ ഉപയോഗിച്ചാണ് മഹേഷും പ്രവീണും തത്സമയ നെറ്റ് സ്ട്രീമിങ്ങ് സാധ്യമാക്കിയത്. ശില്‍പ്പശാലയോട് സഹകരിച്ച എല്ലാ നല്ല മനസ്സുകളോടും വികസിച്ചുകൊണ്ടിരിക്കുന്ന മലയാള ബൂലോഗത്തിനുവേണ്ടി നമുക്ക് നന്ദി പറയാം.

എറണാകുളം ബ്ലോഗ് ശില്‍പ്പശാലയുടെ സംഘാടന പ്രവര്‍ത്തകര്‍.

ബ്ലോഗര്‍ സിജീഷിന്റെ ദാര്‍ശനികമായ മന്ദസ്മിതം.ആളൊരു ആര്‍ട്ടിസ്റ്റാണെന്ന് പറയേണ്ടതില്ലല്ലോ.

സ്വതന്ത്ര സോഫ്റ്റവെയറില്‍ ആരെങ്കിലും കൈവിഷം തന്നാല്‍ എന്തു ചെയ്യും ? സൂരജ് കേണൊത്തിന്റെ പരിഹാര നിര്‍ദ്ദേശം സശ്രദ്ധം ശ്രവിക്കുന്ന പ്രവീണ്‍ വട്ടപ്പറംബത്ത്

രണ്ട് അവിവാഹിതരായ ബ്ലോഗര്‍മാര്‍ ! ഓണ്‍ ലൈന്‍ സ്ട്രീമിങ്ങിന് ജീവിതത്തിലുള്ള പങ്കിനെക്കുറിച്ച് കൂലംങ്കുഷമായി ചിന്തിച്ച് കംബ്യൂട്ടറിന്റെ തല പുണ്ണാക്കുന്നു.
മഹേഷ് മണിക്കുട്ടിയും, പ്രവീണ്‍ വട്ടപ്പറംബത്തും

ബ്ലോഗര്‍മാരുടേയും പഠിതാക്കളുടേയും വരവ് പ്രതീക്ഷിച്ച് ക്ഷമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കസേരകള്‍

ശില്‍പ്പശാലക്കു മുന്‍പ് ചില ബ്ലോഗ് വിശേഷ അന്വേഷണങ്ങള്‍

കൊട്ടോട്ടിക്കാരന്‍ മലപ്പുറം ശില്‍പ്പശാലക്ക് ലേണിങ്ങ് ലൈസന്‍സ് എടുക്കാനുള്ള ശ്രമത്തില്‍...

ബ്ലോഗര്‍
സുദേഷ്...

പ്രമുഖ ബ്ലോഗര്‍ ഡി. പ്രദീപ് കുമാര്‍ (ആകാശവാണി,തൃശൂര്‍)ശില്‍പ്പശാലയില്‍ മലയാളം ബ്ലോഗ് തുടങ്ങുന്നതിനെക്കുറിച്ച് ക്ലാസ്സെടുക്കുന്നു.

ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന ബ്ലോഗ് കുതുകികള്‍

കസേര ഇനിയും ഒഴിവുണ്ട്...

സുദേഷിന്റെ പ്രസംഗത്തിനിടെ പ്രൊജക്റ്റര്‍ സ്ഥാപിക്കുന്നവരും നിസ്സഹായനും വേദി കയ്യേറുന്നു !

അഡ്വക്കേറ്റ് സക്കീന ഇനിയും ബ്ലോഗെഴുതും... ഏവൂരാനും കൂട്ടരും ബ്ലോഗില്‍ നിന്നും ഇനി
പുറത്താക്കിയാല്‍ അക്കളി തീക്കളി നോക്കിക്കോ !!! (ബ്ലോഗ് ഭരണാധികാരികളോക്കെ തീപ്പെട്ടുപോയില്ലേ ????)

പ്രദീപ് കുമാര്‍ പ്രസംഗിക്കുംബോള്‍ ഓണ്‍ലൈന്‍ സ്റ്റ്രീമിങ്ങ് പ്രൊജക്റ്റു ചെയ്തിരിക്കുന്നു.

കൊച്ചി
എച്ച്.ഒ.സി. ജനറല്‍ മാനേജര്‍ ശ്രീ. കെ.വി.വര്‍ക്കി പട്ടിമറ്റം . ബ്ലോഗും നെറ്റും പ്രചാരം നേടുന്നതിനു മുന്‍പ് ഈ നവ മാധ്യമത്തിന്റെ സാധ്യതകളെ ലേഖനങ്ങളിലൂടെ
മലായാളിക്ക് പരിചയപ്പെടുത്തിയിരുന്ന ഒരു സുമനസ്സ്.