Thursday, 3 June 2010

കൊച്ചി ബ്ലോഗ് ശില്‍പ്പശാല... ചിത്രങ്ങള്‍

മലയാളം ബ്ലോഗര്‍മാരുടെ വിര്‍ച്വല്‍ സംഘടനയായ കേരള ബ്ലോഗ് അക്കാദമിയും,ബ്ലോഗര്‍മാരുടെ ഒരു റെജിസ്റ്റേഡ് സംഘടനയായ മലയാളം ബ്ലോഗ് കൌണ്‍സിലും ചേര്‍ന്ന് എറണാകുളത്ത് 2010 മെയ് 30 ന് സംഘടിപ്പിച്ച പത്താമത് മലയാളം ബ്ലോഗ് ശില്‍പ്പശാലയുടെ ഏതാനും ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. ബ്ലോഗര്‍മാരായ സുദേഷ്,പ്രവീണ്‍ വട്ടപ്പറമ്പത്ത്,സിജീഷ്,നന്ദകുമാര്‍(നന്ദപര്‍വ്വം),സജി(നിസ്സഹായന്‍),സുധാകരന്‍(ചാര്‍വ്വാകന്‍),മനോരാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന സംഘാടനപ്രവര്‍ത്തനത്തിന്റെ ഗുണഫലമാണ് ഈ ശില്‍പ്പശാല. ഈ ശില്‍പ്പശാലയില്‍ ഡി.പ്രദീപ് കുമാര്‍(തൃശൂര്‍ ആകാശവാണി),മഹേഷ് മണിക്കുട്ടി,അഡ്വക്കേറ്റ് സക്കീന,ജോ(നമ്മുടെ ബൂലോകം),വീണ,കെ.വി.വര്‍ക്കി പട്ടിമറ്റം,കൊട്ടോട്ടിക്കാരന്‍,സൂരജ് കേണോത്ത്(സ്വതന്ത്ര സോഫ്റ്റ് വെയര്‍),ചിത്രകാരന്‍ തുടങ്ങിയവരും സഹകരിച്ചു.ബ്ലോഗര്‍ ഷാജി മുള്ളൂക്കാരന്‍ ശില്‍പ്പശാലക്കായി എത്തിച്ചേര്‍ന്നിരുന്നെങ്കിലും, അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കള്‍ കാര്‍ ആക്സിഡന്റില്‍പെട്ട് ആശുപത്രിയിലായതിനാല്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കാനായില്ല. മുള്ളൂക്കാരന്‍ നല്‍കിയ ഈ.വി.ഡി.ഒ. നെറ്റ് കണക്ഷന്‍ ഉപയോഗിച്ചാണ് മഹേഷും പ്രവീണും തത്സമയ നെറ്റ് സ്ട്രീമിങ്ങ് സാധ്യമാക്കിയത്. ശില്‍പ്പശാലയോട് സഹകരിച്ച എല്ലാ നല്ല മനസ്സുകളോടും വികസിച്ചുകൊണ്ടിരിക്കുന്ന മലയാള ബൂലോഗത്തിനുവേണ്ടി നമുക്ക് നന്ദി പറയാം.
എറണാകുളം ബ്ലോഗ് ശില്‍പ്പശാലയുടെ സംഘാടന പ്രവര്‍ത്തകര്‍.
ബ്ലോഗര്‍ സിജീഷിന്റെ ദാര്‍ശനികമായ മന്ദസ്മിതം.ആളൊരു ആര്‍ട്ടിസ്റ്റാണെന്ന് പറയേണ്ടതില്ലല്ലോ.
സ്വതന്ത്ര സോഫ്റ്റവെയറില്‍ ആരെങ്കിലും കൈവിഷം തന്നാല്‍ എന്തു ചെയ്യും ? സൂരജ് കേണൊത്തിന്റെ പരിഹാര നിര്‍ദ്ദേശം സശ്രദ്ധം ശ്രവിക്കുന്ന പ്രവീണ്‍ വട്ടപ്പറംബത്ത്
രണ്ട് അവിവാഹിതരായ ബ്ലോഗര്‍മാര്‍ ! ഓണ്‍ ലൈന്‍ സ്ട്രീമിങ്ങിന് ജീവിതത്തിലുള്ള പങ്കിനെക്കുറിച്ച് കൂലംങ്കുഷമായി ചിന്തിച്ച് കംബ്യൂട്ടറിന്റെ തല പുണ്ണാക്കുന്നു.
മഹേഷ് മണിക്കുട്ടിയും, പ്രവീണ്‍ വട്ടപ്പറംബത്തും
ബ്ലോഗര്‍മാരുടേയും പഠിതാക്കളുടേയും വരവ് പ്രതീക്ഷിച്ച് ക്ഷമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കസേരകള്‍
ശില്‍പ്പശാലക്കു മുന്‍പ് ചില ബ്ലോഗ് വിശേഷ അന്വേഷണങ്ങള്‍
കൊട്ടോട്ടിക്കാരന്‍ മലപ്പുറം ശില്‍പ്പശാലക്ക് ലേണിങ്ങ് ലൈസന്‍സ് എടുക്കാനുള്ള ശ്രമത്തില്‍...
ബ്ലോഗര്‍ സുദേഷ്...
പ്രമുഖ ബ്ലോഗര്‍ ഡി. പ്രദീപ് കുമാര്‍ (ആകാശവാണി,തൃശൂര്‍)ശില്‍പ്പശാലയില്‍ മലയാളം ബ്ലോഗ് തുടങ്ങുന്നതിനെക്കുറിച്ച് ക്ലാസ്സെടുക്കുന്നു.
ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന ബ്ലോഗ് കുതുകികള്‍
കസേര ഇനിയും ഒഴിവുണ്ട്...
സുദേഷിന്റെ പ്രസംഗത്തിനിടെ പ്രൊജക്റ്റര്‍ സ്ഥാപിക്കുന്നവരും നിസ്സഹായനും വേദി കയ്യേറുന്നു !
അഡ്വക്കേറ്റ് സക്കീന ഇനിയും ബ്ലോഗെഴുതും... ഏവൂരാനും കൂട്ടരും ബ്ലോഗില്‍ നിന്നും ഇനി പുറത്താക്കിയാല്‍ അക്കളി തീക്കളി നോക്കിക്കോ !!! (ബ്ലോഗ് ഭരണാധികാരികളോക്കെ തീപ്പെട്ടുപോയില്ലേ ????)
പ്രദീപ് കുമാര്‍ പ്രസംഗിക്കുംബോള്‍ ഓണ്‍ലൈന്‍ സ്റ്റ്രീമിങ്ങ് പ്രൊജക്റ്റു ചെയ്തിരിക്കുന്നു.
കൊച്ചി എച്ച്.ഒ.സി. ജനറല്‍ മാനേജര്‍ ശ്രീ. കെ.വി.വര്‍ക്കി പട്ടിമറ്റം . ബ്ലോഗും നെറ്റും പ്രചാരം നേടുന്നതിനു മുന്‍പ് ഈ നവ മാധ്യമത്തിന്റെ സാധ്യതകളെ ലേഖനങ്ങളിലൂടെ മലായാളിക്ക് പരിചയപ്പെടുത്തിയിരുന്ന ഒരു സുമനസ്സ്.

11 comments:

chithrakaran:ചിത്രകാരന്‍ said...

പ്രിയ സുഹൃത്തുക്കളെ,
എറണാകുളം ബ്ലോഗ് ശില്‍പ്പശാലയിലെ ചില നിശ്ചല ദൃശ്യങ്ങള്‍ ഇവിടെ പോസ്റ്റുന്നു.
സമയക്കുറവുള്ളതിനാല്‍ കൂടുതല്‍ എഴുതി നിങ്ങളെ ദ്രോഹിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു :)

കൂതറHashimܓ said...

വരാന്‍ പറ്റാത്തതില്‍ നിരാശ തോനുന്നു

poor-me/പാവം-ഞാന്‍ said...

സന്തോഷം...എന്‍ ആര്‍ ഐ സീസണ്‍ അല്ലാത്തതു കൊണ്ടാണോ ഒരു ചെറാ‍യി ആകാഞത്?

നന്ദകുമാര്‍ said...

ഇതിലെന്റെ ഫോട്ടോയെവിടേ? ഞാന്‍ പ്രതിക്ഷേധിക്കുന്നു.ഈ ബ്ലോഗില്‍ നിന്ന് കമന്റിടാതെ ഇറങ്ങിപോകുന്നു. ഹല്ല പിന്നേ!!!
;)

chithrakaran:ചിത്രകാരന്‍ said...

ഹഹഹ.... ക്ഷമിക്കണം നന്ദപര്‍വ്വം !!!
നന്ദകുമാര്‍ പ്രസഗിക്കുംബോള്‍ ഫോട്ടോ എടുക്കാന്‍
മറന്നുപോയി.
മാഫ് കീജിയെ :)
നമ്മുടെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രാസംഗികരെ
ബ്രേക്കിട്ട് നിര്‍ത്തുന്നതിലുള്ള കുറ്റബോധം കൊണ്ട് പറ്റിപ്പോയതാണ്.
അടുത്ത ശില്‍പ്പശാലയില്‍ നന്ദകുമാര്‍ ക്യാമറ കൊണ്ടുവന്നില്ലെങ്കില്‍... ചിത്രകാരനും പ്രതിഷേധിക്കും.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ചിത്രാരാ, നമുക്ക് ഇനി മുതൽ ഓപ്പൺ സോഴ്സ്കാരെ എല്ലാ ശിൽ‌പ്പശാലക്കും വിളിക്കണം :)

ബ്ലോഗെഴുത്തുകാർക്ക് ഇച്ചിരി കരളുറപ്പുണ്ടാക്കാൻ ഈ ടൈപ്പ് പ്രോഗ്രാംസ് ആവശ്യമാ

മാവേലികേരളം(Maveli Keralam) said...

ഒരു ബ്ലോഗു അക്കാദമിയില്‍ പങ്കെടുക്കണമെന്ന ആഗ്രഹം മാത്രം ഇനിയും സാദ്ധിക്കാതെ കിടക്കുന്നു.

ചിത്രകാരന്റെ ചിത്രങ്ങള്‍ക്കു നന്ദി

jayanEvoor said...

വാർത്തയും ഫോട്ടോയും ഒക്കെ കണ്ടു.
സന്തോഷം.
എല്ലാ ബ്ലോഗർ സുഹൃത്തുക്കൾക്കും, ഇനി ആകാനാഗ്രഹിക്കുന്നവർക്കും ആശംസകൾ!

Blog Academy said...

നാളെ നടത്തപ്പെടുന്ന കൊച്ചിന്‍ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍‌കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.

Pravee nair said...

http://praveenair.blogspot.in/

Mazhavil.. said...

Good effort...best wishes...