Thursday, 10 April 2008

എറണാകുളം ബ്ലോഗ് ശില്‍പ്പശാല

എറണാകുളം ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ.(കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള ജില്ലാ ബ്ലോഗിലേക്ക് ഇവിടെ ഞെക്കി പോകുക) അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും. ബ്ലോഗ് അക്കാദമിയുടെ ഘടനയും പ്രവര്‍ത്തന രീതികളും മനസ്സിലാക്കാന്‍ താഴെക്കൊടുത്ത വിവരണം വായിക്കുക:

ബ്ലോഗ് അക്കാദമി- എന്ത്,എന്തിന് ?
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.വിഭാഗീയതക്കോ, ആശയ സമരത്തിനോ, ഈ വേദിയില്‍ സ്ഥാനമില്ല. ഇവിടെ എല്ലാവരും തുല്യരാണ്. അന്യരെ തുല്യരായി ബഹുമാനിക്കുന്നവര്‍ക്ക് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവാം.

അടുത്ത അഞ്ചോ,പത്തോ വര്‍ഷത്തിനിടയില്‍ (മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതിനേക്കാള്‍) വിപ്ലവകരമായ ടെക്നോളജിയായി, ഒരു സ്വതന്ത്ര ജനകീയ മാധ്യമമായി ബ്ലോഗ് വളര്‍ച്ച പ്രാപിക്കുംബോള്‍ വിവേചനങ്ങളില്ലാത്ത ഒരു ജനാധിപത്യവ്യവസ്ഥയുടെ ഉദയത്തിനുകൂടി അതു കാരണമാകാം. അതുകൊണ്ടുതന്നെ ആ പ്രക്രിയക്ക് വേഗം പകരാന്‍ ബ്ലൊഗിനെക്കുറിച്ചുള്ള അറിവും,അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ബോധവും സാധാരണ ജനങ്ങളിലെത്തിച്ചേരേണ്ടിയിരിക്കുന്നു. സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത് ഈശ്വര സാക്ഷാത്കാരം പോലെ മഹത്തായ അനുഭൂതി നല്‍കുന്ന പുണ്യകര്‍മ്മമാണ്.
മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്ത പരിപാടി.
മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ,സുപരിചിതമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.

ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും, നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

17 comments:

Blog Academy said...

എറണാകുളം ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ. അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും.

ആവനാഴി said...

വിജയാശംസകള്‍!

Cartoonist said...

നന്നായി വരട്ടെ !

Blog Academy said...

ആവനാഴിച്ചേട്ടാ,
ദക്ഷിണാഫ്രിക്കയിലിരുന്നുകൊണ്ടാണെങ്കിലും നമ്മുടെ നാട്ടിലെ കാര്യങ്ങളില്‍ പങ്കെടുക്കുമല്ലോ.

കാര്‍ട്ടൂണിസ്റ്റ് സോദരാ,
കോഴിക്കോട്ടെ ശില്‍പ്പശാലയില്‍ ബ്ലോഗിലെ കാര്‍ട്ടൂണുകളെക്കുറിച്ച് രണ്ടുവാക്കു പറയാനുള്ള ഉത്തരവാദിത്വം ഒന്ന് ഏറ്റെടുത്ത് സഹായിക്കണം ഇഷ്ട...!!! നമ്മുടെ സുധീര്‍നാഥിന്റെ അഭിപ്രായമാണ്.

കേരളത്തിന് അകത്തോ,പുറത്തോ ഉള്ള മലയാളി ബ്ലോഗര്‍മാര്‍ ദയവായി ഇവിടെ ഈമെയില്‍ വിലാസമടക്കം കമന്റിട്ടാല്‍ എറണാകുളം ബ്ലോഗ് ശില്‍പ്പശാല വൈകാതെ യാഥാര്‍ത്ഥ്യമാകും.എല്ലാവരും പരസ്പരം സഹകരിച്ച് ,ബൂലോകം വിസ്തൃതമാക്കാനുള്ള ഈ യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.

Blog Academy said...

കമന്റ് ട്രാക്കിങ്ങ്...എല്ലാവര്‍ക്കും സ്വാഗതം.
ഹാപ്പി വിഷു !!!

ചിത്രകാരന്‍chithrakaran said...

ഏപ്രില്‍ 27 നു നടക്കുന്ന കോഴിക്കോട് മലയാളം ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചറിയാന്‍ ഇവിടെ ഞെക്കുക. കേരളത്തിലെ വിവിധ ജില്ലാ ബ്ലോഗ് ആക്കാദമി വാര്‍ത്തകളറിയാന്‍ ഇവിടേയും.

Blog Academy said...

പുതിയ ബ്ലോഗേഴ്സിനുണ്ടാകുന്ന സംശയങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിനായി അക്കാദമി ഒരു ബ്ലോഗ് ഹെല്‍പ്പ് സെന്റര്‍ തുടങ്ങിയിരിക്കുന്നു. ഇവിടെ ക്ലിക്കിയാല്‍ ഹെല്‍പ്പ് സെന്ററില്‍ എത്താനാകും.

chithrakaran:ചിത്രകാരന്‍ said...

തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല മെയ് 18 നു തന്നെ നടത്താന്‍ തീരുമാനിച്ച വിവരം സസന്തോഷം എല്ലാ ബ്ലോഗ് സഹോദരങ്ങളേയും അറിയിക്കുന്നു.
തൃശൂര്‍ പട്ടണത്തില്‍ തന്നെയുള്ള “ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സിന്റെ” 500 ഓളം പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയത്തില്‍ വച്ചാണ് ശില്‍പ്പശാല നടക്കുക. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശില്‍പ്പശാല വൈകുന്നേരം 5 മണിവരെ നീണ്ടുനില്‍ക്കുന്നതായിരിക്കും.
കോഴിക്കോട് ശില്‍പ്പശാല പോലെത്തന്നെ ബ്ലോഗിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളും, പോഡ്കാസ്റ്റിങ്ങ്,വിക്കിപ്പീഡിയ തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസ്സുകളുണ്ടായിരിക്കുന്നതാണ്. അതിനുപുറമെ മലയാളത്തില്‍ നമുക്ക് എഴുതാന്‍ സാധ്യമാക്കിയ “അഞ്ജലി ഓള്‍ഡ് ലിപി“ യുടെ കര്‍ത്താവായ കെവിന്റെ വിശദീകരണ ക്ലാസ്സ് കൂടി ഉണ്ടായിരിക്കുമെന്ന സന്തോഷകരമായ പ്രത്യേകതയുമുണ്ട്.
ബൂലോകത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലാത്തവര്‍ക്കുവേണ്ടിയുള്ള ശില്‍പ്പശാലയാണെങ്കിലും, അനൌപചാരികമായി ഒരു ബ്ലോഗ് മീറ്റിന്റെ ഹൃദ്യമായ അനുഭവം കൂടി ശില്‍പ്പശാലക്ക് ഉണ്ടെന്നതിനാല്‍ നാട്ടിലുള്ള മുഴുവന്‍ ബ്ലോഗേഴ്സും ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ കഴിവതും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
http://thrisur.blogspot.com/

dinu said...

Hey.. wish u all the best :)

ചിത്രകാരന്‍chithrakaran said...

പ്രിയ ബ്ലോഗ് സഹോദരങ്ങളെ,
നമ്മുടെ തൃശൂര്‍ ശില്‍പ്പശാല മെയ് 18 ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കുകയാണ്.ഗവ.വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സ് ഓഡിറ്റോറിയമാണ് വേദി.
അവിടത്തെ ശില്‍പ്പശാല സംഘാടനത്തിനു ചുക്കാന്‍ പിടിക്കുന്ന ഡി.പ്രദീപ്‌കുമാര്‍ ഔദ്യോഗിക തിരക്കുകള്‍ കാരണം ബ്ലോഗിലോ,നെറ്റിലോ വരാത്തതിനാല്‍ മെയിലുകളും,കമന്റുകളും ശ്രദ്ധയില്‍ പെടാതിരിക്കാനും,പെട്ടെന്നു മറുപടി ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ഡി.പ്രദീപ്‌കുമാറിന്റെ മൊബൈലിലേക്ക് നേരിട്ടു വിളിക്കാം എന്ന് അറിയിച്ചിരിക്കുന്നു. ശില്‍പ്പശാലക്ക് വരുന്ന മാന്യ ബ്ലോഗര്‍മാര്‍ ഡി.പ്രദീപ്കുമാറിന്റെ 9447181006 എന്ന നംബറില്‍ ദയവായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു.
തൃശൂര്‍ ശില്‍പ്പശാലബ്ലോഗിലേക്കുള്ള ലിങ്ക് താഴെ:
http://thrisur.blogspot.com/

കൊച്ചീക്കാരന്‍ said...

എറണാകുളം ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എവിടെ വരെ ആയി? കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് ചേട്ടനൊക്കെ എറണാകുളത്തല്ലേ? അദ്ദേഹം തൃശ്ശൂര്‍ ശില്പശാലയില്‍ പങ്കെടുത്തതായി കണ്ടു. ഇനി എറണാകുളത്തും ശില്പശാല പ്രതീക്ഷിക്കാമോ?
വിശ്വപ്രഭസാറു വരുമോ?

Blog Academy said...

കൊച്ചിക്കാരനും,കാര്‍ട്ടൂണിസ്റ്റുമൊക്കെ മുന്‍‌കയ്യെടുത്താല്‍ നമുക്കു കൊച്ചിയിലും വൈകാതെ ശില്‍പ്പശാല നടത്താനാകും.

mmrwrites said...

ബ്ലോഗ് അക്കാദമിക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു..

B Shihab said...

ആശംസകള്‍..........

Sureshkumar Punjhayil said...

Best wishes...!!!

aneezone said...

എന്നായിരിക്കും എറ്ണാകുളത്ത്?

Bijoy said...

Dear Blogger

We are a group of students from cochin who are currently building a web portal on kerala. in which we wish to include a

kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://eranakulamblogacademy.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic

to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed

format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if

you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus