Monday, 26 April 2010

എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം

ഒരു വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുന്ന ബ്ലോഗ് ശില്‍പ്പശാലക്ക് മോചനം നല്‍കിക്കൊണ്ട് കേരള ബ്ലോഗ് അക്കാദമിയുടേയും മലയാളം ബ്ലോഗ് കൌണ്‍സിലിന്റേയും ആഭിമുഖ്യത്തില്‍ എറണാകുളം ബ്ലോഗ് ശില്‍പ്പശാല
2010മെയ് രണ്ടാം പകുതിയില്‍ നടത്തപ്പെടുകയാണ്.അതിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി ഒരു ആലോചനായോഗം മെയ് ഒന്നിനോ രണ്ടിനോ
എറണാകുളത്ത് സംഘടിപ്പിക്കേണ്ടതുണ്ട്. പ്രസ്തുത യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ബ്ലോഗര്‍മാരും,ബ്ലോഗ് വായനക്കാരും ദയവായി അവരുടെ സന്നദ്ധതയും സൌകര്യാസൌകര്യങ്ങളും കമന്റിലൂടെയോ മെയിലിലൂടെയോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലകളില്‍ ജൂണിയര്‍/സീനിയര്‍/പ്രശസ്ത/അപ്രശസ്ത വ്യത്യാസങ്ങളൊന്നുമില്ലാത്തതിനാല്‍, സമൂഹത്തിന്
ബ്ലോഗെന്ന നവ മാധ്യമത്തെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സന്മനസ്സുള്ള ഏവര്‍ക്കും ഈ ഉദ്ദ്യമത്തില്‍ സന്നദ്ധത അറിയിക്കാം.
ബ്ലോഗ് അക്കാദമിയുമായി ബന്ധപ്പെടേണ്ട വിലാസം: blogacademy@gmail.com വിലാസവും ഫോണ്‍ നംബറും സഹിതം മെയിലയക്കുക.
സസ്നേഹം
ബ്ലോഗ് അക്കാദമി പ്രവര്‍ത്തകര്‍

37 comments:

Manoraj said...

നല്ല ഒരു സംരംഭമായി തോന്നുന്നു.. എങ്കിലും കൂടുതൽ കാര്യങ്ങൾ അറിയണമെന്നുണ്ട്. സഹായിക്കുമല്ലോ?

Anonymous said...

ഇങ്ങനെയൊന്ന് സംഘടിപ്പിക്കണമെന്ന് വളരെ നാളായി ആഗ്രഹിക്കുന്നതാണ്. എല്ലാവിധ സഹകരണവും-സംഘാടനം ഉള്‍പ്പെടെ-പ്രതീക്ഷിക്കാവുന്നതാണ്.
സുദേഷ് എം ആര്‍ (ബ്ലോഗറില്‍ ഇതുവരെ വന്നിട്ടില്ല.വേഡ്പ്രസില്‍ ഉണ്ട്. അതുതന്നെ അത്ര സജീവമല്ല)
ഇ-മെയില്‍ ഇതാണ്:
sudeshraghu@yahoo.com

Mob No: 95391 37170

chithrakaran:ചിത്രകാരന്‍ said...

മനോരാജിനും,സുദേഷിനും
അഭിവാദ്യങ്ങള്‍ !!!
കൊച്ചിയില്‍ എവിടെവച്ച് ആദ്യ മീറ്റിങ്ങ്
കൂടാമെന്ന അഭിപ്രായങ്ങള്‍ കൂടി പറയുമല്ലോ.

മണി said...

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ട്.

Hari | (Maths) said...

നല്ല സംരംഭം. ഇ-ലോകത്ത് മാത്രം കണ്ടിട്ടുള്ള പല ബ്ലോഗര്‍മാരെയും നേരിട്ട് കാണാന്‍ സാധിക്കുമല്ലോ. പങ്കെടുക്കാന്‍ ആഗ്രഹമുണ്ട്. എല്ലാ വിധ ആശംസകളും.

Manoraj said...

പങ്കെടുക്കാൻ കഴിയുമോ എന്നറിയില്ല.. എന്റെ അഭിപ്രായത്തിൽ എറണാകുളത്താണെങ്കിൽ ഏറ്റവും പറ്റിയ സ്ഥലം മറൈൻഡ്രൈവ് , ചങ്ങമ്പുഴ പാർക്ക് എന്നിവയാണ്. അതാവുമ്പോൾ ഏവർക്കും എത്തിച്ചേരാൻ കഴിയും. പിന്നെ പങ്കെടുക്കുന്നവർ ഏതെല്ലാം ലൊക്കേഷനിൽ എന്നത് അനുസരിച്ച് പ്ലാൻ ചെയ്യുന്നതാവും നല്ലത്. വേറേ ഉള്ള സ്ഥലങ്ങൾ പറവൂർ, ചെറായി എന്നിവിടങ്ങളാണ്. പക്ഷെ അത് പങ്കെടുക്കുന്നവരുടെ സൌകര്യം അനുസരിച്ചിരിക്കും.

MKERALAM said...

ബ്ലോഗു കൂട്ടായ്മയ്ക്കൊരു പുതിയ ശ്വാസം കിട്ടുന്നതില്‍ സന്തോഷമുണ്ട്. എല്ലാ പിന്തുണയും. പക്ഷെ എന്തു ചെയ്യാനാ ഞങ്ങളു നാട്ടില്‍ ഉണ്ടായിരിക്കില്ല. ഡിസംബറില്‍ ഒന്നു സംഘടിപ്പിക്കൂ. എല്ലാ ആശംസകളും.

മലയാളം ബ്ലോഗ് കൗണ്‍സില്‍ said...

ശില്‍പ്പശാലയെക്കുറിച്ചുള്ള ആലോചനായോഗം മെയ് ഒന്നിനായാല്‍ സൌകര്യപ്രദം.ഏവര്‍ക്കും വേഗം എത്തിപ്പെടാനാകുന്ന വല്ല പാര്‍ക്കോ സ്കൂളോ അങ്ങിനെ എവിടെയെങ്കിലും....വേഗം തീരുമാനമാകുമല്ലോ.

ചാർ‌വാകൻ‌ said...

എല്ലാവരുടേയും സൌകര്യമാണെന്റേത്.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

തീരുമാനിച്ചോ?

ചങ്ങമ്പുഴ പാർക്കിലും മറൈൻ ഡ്രൈവിലും അവധി ദിവസങ്ങളിൽ വളരെ തിരക്കേറിക്കൊണ്ടിരിക്കുകയാണു. കഴിഞ്ഞ ദിവസം ചങ്ങമ്പുഴപാർക്കിൽ പോയപ്പോൾ ഇരിക്കാൻ കൂടി സ്ഥലം കിട്ടാത്ത ഒരു അവസ്ഥയായിരുന്നു(അന്നെന്തോ പരിപാടി ഉണ്ടായിരുന്നു അവിടെ)

പിന്നെ ഇവിടെ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയേയും കണക്കിലെടുക്കേണ്ടി വരും. ദിവസം ഉറപ്പിച്ചോ?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ട്രാക്കട്ടെ..

Cartoonist said...

ചിത്രാരാ,
ഡര്‍ബാര്‍ ഹോളിന്റെ പടിഞ്ഞാറേ വരാന്തയില്‍ ഒരു 80 പേര്‍ കൊള്ളും. വെയിലൂണ്ടാവില്ല.
അപ്പുറത്തെ ബ്രാഹ്മണാള്‍ ഹോട്ടലീന്ന് ള്ള മണങ്ങള്‍ യഥേഷ്ടം കിട്ട്വേം ചെയ്യും.

ഇക്കാരണങ്ങളാല്‍,
സെക്ര. സത്യപാലിനോട് ഒന്നു സംസാരിച്ചൂടെ ?

നിസ്സഹായന്‍ said...

ഇത്തരം ഒരു ശിൽപ്പശാലയിൽ പങ്കേടുക്കാൻ കിട്ടുന്ന ആദ്യാവസരമായതിനാൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു. മെയ്-1 പൊതു അവധിയായതിനാൽ മറൈൻ ഡൈവിലോക്കെ ഭയങ്കര തിരക്കായിരിക്കും. മെയ്-2 ലാക്കിയാൽ സൌകര്യമായിരിക്കും. എല്ലാം ഭൂരിപക്ഷത്തിന്റെ സൌകര്യം പോലെ അറേഞ്ചു ചെയ്യുക. പങ്കെടുക്കാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും. എല്ലാവിധ ആശംസകളും നേരുന്നു!

അനിൽ@ബ്ലോഗ് said...

പങ്കെടുക്കാനായില്ലെങ്കിലും എല്ലാ ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ഉണ്ടാവും.
ആശംസകള്‍.

chithrakaran:ചിത്രകാരന്‍ said...

വളരെ നല്ല നിര്‍ദ്ദേശമാണല്ലോ കാര്‍ട്ടൂണിസ്റ്റ്.
ഒന്നൂല്ലെങ്കിലും നമ്മുടെ സര്‍ക്കാരിന്റെ ആര്‍ട്ടുഗ്യാലറിയുടെ
ഓരത്തിരുന്ന് ഒരു നല്ല കാര്യം തീരുമാനിക്ക്യല്ലേ.
എറണാകുളത്തുള്ള ബ്ലോഗന്മാര്‍
കാര്‍ട്ടൂണിസ്റ്റിന്റെ നേതൃത്വത്തില്‍
സെക്രട്ടറിയുടെ കുറച്ച് മൌനാനുവാദം
തരപ്പെടുത്തിയാല്‍ പ്രശ്നം സോള്‍വ്ഡ്.
മഴവന്നാല്‍ കേറിനിക്കാനൊരു സ്ഥലം.
സുദേഷും,മൊനോരാജും,മണിമാഷും,ഹരിമാഷും,പ്രവീണും കാര്‍ട്ടൂണിസ്റ്റിനെയും, പരസ്പ്പരവും ഒന്നു ഫോണില്‍ ബന്ധപ്പെട്ടാല്‍ സംഗതി കുശാല്‍ !!!

ചിത്രകാരന്‍ കണ്ണൂരിലായതിനാല്‍
പ്രചോദനവും,പിന്തുണയുമായി...ഇങ്ങനെ കമന്റി സഹായിക്കാം :)

Anonymous said...

മേയ് രണ്ടിന് ഉച്ചയ്ക്കുശേഷം രണ്ടുമണിക്കായാലോ? സ്ഥലം നാളെ പറയാം.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

രണ്ട് എന്നതു കുറച്ചു കൂടി വൈകിയാൽ ഉപകാരമായിരുന്നു. 4 മണി ഒക്കെ പറ്റുമോ?

നെറ്റ് ചിലപ്പോൾ ഉണ്ടാവില്ല രണ്ടു ദിവസത്തേക്ക്. ദയവു ചെയ്ത് തീരുമാനങ്ങൾ അറിയിക്കുക.

നമ്പർ: 9961999455

(ഒരു കുഞ്ഞു ആക്റ്റിവ സ്കൂട്ടർ കയ്യിലുണ്ട്.. ആരെയെങ്കിലും പിക്ക് ചെയ്യണമെങ്കിൽ, സ്റ്റേഷനിൽ നിന്നോ മറ്റോ, വിളിക്കുക)

വി. കെ ആദര്‍ശ് said...

ഇപ്പോള്‍ കൊച്ചിയില്‍ ആണു ഞാന്‍ പങ്കെടുക്കാം

ജാബിര്‍.പി.എടപ്പാള്‍ said...

I am ready for blog meet.
Plz inform me*time n location.
9895745585

ജീവി കരിവെള്ളൂര്‍ said...

എറണാകുളത്തുള്ള ദിവസമാണെങ്കില്‍ ഞാനും വരാം .

kadathanadan:കടത്തനാടൻ said...

പ്രിയ സുധേഷ്‌, പ്രവീൺ....ശിൽപ്പശാലയുടെ മുഴുവൻ സമയ സ്വഗത സംഘം പ്രവർത്തനത്തിന്ന് നിങ്ങളെ സഹായിക്കാൻ തയ്യാറായ 3 ബ്ലോഗർ മാർക്ക്‌ നിങ്ങളുടെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്‌ അവർ ഇന്ന് തന്നെ നിങ്ങളെ വിളിക്കാമെന്നും ആവശ്യമായ പ്രവർത്തനങ്ങളിൽ ഇടപെടാമെന്നും പറഞ്ഞിരുന്നു. ആലോചനാ യോഗം മെയ്‌ 2 തന്നെ എന്ന് ഉറപ്പാക്കുക അതിന്റെ സ്ഥലവും സമയവും കഴിയുന്നതും നാളെ തന്നെ അറിയിക്കുന്നതും നന്നായിരിക്കും.

ഏറനാടന്‍ said...

ഏറണാകുളം മീറ്റ്‌ വിജയകരം ആവട്ടെ എന്ന് ആശംസിക്കുന്നു.

പുതിയ ബ്ലോഗറെ സൃഷ്ടിക്കുക മാത്രമല്ല, ബ്ലോഗ്‌ അക്കാദമിയുടെ ആരംഭം മുതല്‍ ഉണ്ടായിരുന്ന ആള്‍ എന്ന നിലയ്ക്ക്‌ പറയട്ടെ..

ബ്ലോഗില്‍ മാത്രം പരിചയം ഉള്ള ഒരുപാട് പേരെ നേരില്‍ കാണാനും കൂടുതല്‍ പരിചയം ആവാനും ബ്ലോഗ്‌ ശില്പശാലയിലൂടെ ബോണസ് ആയിട്ട് ലഭിക്കുന്ന അവസരം കൂടിയുണ്ട്!

പ്രവാസി ആയി ജീവിക്കുന്നെങ്കിലും ഇനിയും എന്റെ സഹായങ്ങള്‍ ഉണ്ടാവും.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സുദേഷ് എന്നെ കടത്തനാടനും അദ്ദേഹത്തിന്റെ ഒരു കസിനും വിളിച്ചിരുന്നു. കൂടാതെ ആലോചനായോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത പലരും തുടർപ്രവർത്തനങ്ങളിൽ സഹകരിക്കാൻ താല്പര്യ പ്രകടിപ്പിച്ചു കൊണ്ട് വിളിച്ചിട്ടുണ്ട്.

സ്ഥലം എന്തായി??എന്റെ സഹായം ആവശ്യമുണ്ടേൽ അറിയിക്കുക.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

എന്റെ കൂടെ സിജീഷ് എന്ന ഒരു ബ്ലോഗർ കൂടി ഉണ്ടാവും ....

ടോട്ടോചാന്‍ (edukeralam) said...

എറണാകുളത്തല്ലേ നല്ല കാര്യം വരാന്‍ തീര്‍ച്ചയായും ശ്രമിക്കാം... ഞാനും എറണാകുളത്തുണ്ട്......

Anonymous said...

എറണാകുളം കാരിക്കാമുറി ക്രോസ് റോഡിലുള്ള(സൌത്ത് റെയില്‍വേ സ്റ്റേഷന് വളരെയടുത്താണിത്)ശിക്ഷക് സദനില്‍ കൂടാം. മെയ് രണ്ടിന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക്. അധ്യാപകഭവനും ശിക്ഷക് സദനും ഒറ്റ കോമ്പൌണ്ടിലാണ്.
Sudesh M R
ഫോണ്‍ നം : 0484 237664
Mob: 949542551(Prasad Mash-Shikshak Sadan)

Anonymous said...

ശിക്ഷക് സദന്റെ ഫോണ്‍ നംബറാണ് മുകളില്‍ കൊടുത്തത്. വഴി കണ്ടുപിടിക്കാന്‍ എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ മാത്രം ആ നംബറില്‍ വിളിക്കാം. എന്റെ നംബര്‍ മുകളില്‍ കൊടുത്തിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ!

Anonymous said...

Phone No of Shikshak Sadan:0484 2376664
Mob No of Prasad Sir: 9495425511

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ഞാനിവിടെ അടുത്തുതന്നെയുണ്ടു.ഞായറാഴ്ച്ചത്തെ യോഗത്തിനെത്താൻ കഴിയില്ലല്ലോ.എല്ലാവിധ സഹായങ്ങളും ഉറപ്പുതരുന്നു.കാർട്ടൂണിസ്റ്റും മറ്റും ഉണ്ടെങ്കിൽ പിന്നിനി എന്തുവേണം?

രഘുനാഥന്‍ said...

പ്രിയ സുഹൃത്തെ,,,

ബ്ലോഗ്‌ ശില്പശാല എറണാകുളത്ത് വച്ച് നടത്തുന്നു എന്നുള്ള താങ്കളുടെ പോസ്റ്റ്‌ വായിച്ചു. വിശദ വിവരങ്ങള്‍ അറിയാന്‍ വേണ്ടി അതില്‍ കൊടുത്തിരിക്കുന്ന ഒരു നമ്പരില്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി വളരെ രാസവഹമായിരുന്നു...അത് ഇപ്രകാരമായിരുന്നു...

"ക്ഷമിക്കണം ഈ ബ്ലോഗ്‌ എന്ന് പറയുന്ന സംഭവം എന്താണെന്നും എന്റെ നമ്പര്‍ എങ്ങിനെ അവിടെ വന്നു എന്നും എനിക്കറിയില്ല. അത് കൊണ്ട് അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ തരുവാന്‍ നിര്‍വ്വാഹമില്ല".

മാത്രമല്ല ശിക്ഷക്ക് ഭവന്റെ ഫോണ്‍ നമ്പറും തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നത്.

കേരളാ ബ്ലോഗ്‌ അക്കാദമി ഇതിനെപ്പറ്റി എന്ത് പറയുന്നു..?

Anonymous said...

പ്രിയ രഘുനാഥന്‍,
ശിക്ഷക് സദന്‍(ഭവനല്ല)ഭാരവാഹികള്‍ക്ക് ബ്ലോഗിനെ സംബന്ധിച്ച് അറിയണമെന്നില്ല. അവിടെ എത്താനുള്ള വഴി അറിയാന്‍ മാത്രമേ ആ നംബര്‍ ഉപയോഗിക്കാവൂ. മറ്റു കാര്യങ്ങള്‍ക്ക് എന്നെ വിളിക്കുക.നം വീണ്ടും ഇതാ 95391 37170
ശിക്ഷക് സദന്റെ നംബര്‍ ആദ്യം എഴുതിയപ്പോള്‍ ഒരു ഡിജിറ്റ് വിട്ടുപോയി. അതു ശരിയാക്കി വേറെ കമന്റിട്ടിരുന്നതു കണ്ടില്ലേ?

രഘുനാഥന്‍ said...

നന്ദി സുദേഷ് ..
നാളത്തെ ആലോചനാ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു..വിശദ വിവരങ്ങള്‍ അറിയിക്കുമല്ലോ...

സസ്നേഹം രഘുനാഥന്‍

ജീവി കരിവെള്ളൂര്‍ said...

യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല .തീരുമാനം എന്തായി .എവിടെ,എപ്പോള്‍ എന്ന് അറിയിക്കുമല്ലോ .

Anonymous said...

It is decided to conduct Blog workshop on 30th May Sunday afternoon.The venue will be informed soon.

Blog Academy said...

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ലിങ്ക് ക്ലിക്ക് ചെയ്യുക.കൊച്ചി ശില്‍പ്പശാല 2010 മെയ് 30 ന്

ഹരീഷ് തൊടുപുഴ said...

ഡേറ്റ് തീരുമാനിക്കൂ..
ഫ്രീ ആണെല്‍ ഉറപ്പായും പങ്കെടുക്കാന്‍ ശ്രമിക്കാം..

kadathanadan:കടത്തനാടൻ said...

മെയ്‌ 30ന്റെ കൊച്ചിയിലെ ബ്ലോഗ്‌ ശിൽപ്പ ശാലയുടെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു എന്നു എന്നറിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു.അവിടങ്ങളിൽ ഉള്ള പരമാവധി ഇന്റർ നെറ്റ്‌ കഫേകളിൽ ഇതിന്റെ പ്രചരണം എത്തിക്കുകയും നമ്മുടെ നോട്ടീസിന്റെ ഓരോ കോപ്പികൾ അവരുടെ നോട്ടീസ്‌ ബോർഡിൽ പ്രദർശ്ശിപ്പിക്കാനും നാം ആവശ്യപ്പെടുന്നത്‌ ഗുണം ചെയ്യും.സ്ക്കൂളുകൾ ഉൾപ്പെടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അധ്യാപകർക്കിടയിലും പരാമാവധി വിവരങ്ങൾ എത്തിക്കാൻ കഴിയുമെങ്കിൽ അതും ഗുണകരമാവും എല്ലാ പ്രയാസങ്ങൾക്കിടയിലും ബ്ലോഗിനെ ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനും വേണ്ടി ഊർജ്ജ്സ്വലരായി രംഗത്തിറങ്ങിയ മുഴുവൻ ബ്ലോഗ്‌ പ്രവർത്തകർക്കും ആശം സകൾ ........