Monday 3 May 2010

കൊച്ചി ശില്‍പ്പശാല 2010 മെയ് 30 ന്

കേരള ബ്ലോഗ് അക്കാദമിയുടേയും,മലയാളം ബ്ലോഗ് കൌണ്‍സിലിന്റേയും ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടത്തപ്പെടുന്ന മലയാളം ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ച് മെയ് 2ന് നടന്ന കൂടിയാലോചന യോഗ തീരുമാനങ്ങള്‍:

കഴിഞ്ഞപോസ്റ്റിൽ നിശ്ചയിച്ചതിൻ പ്രകാരം എറണാകുളം ശിക്ഷക് സദനിൽ വച്ച് ബ്ലോഗർമാരായ സുദേഷ്, സജി (നിസ്സഹായൻ), പ്രവീൺ വട്ടപ്പറമ്പത്ത് , സിജീഷ് എന്നിവർ ഒരുമിച്ചു കൂടുകയും ശിൽ‌പ്പശാലയ്ക്കൊരു രൂപരേഖ തയ്യാറാക്കുകയും ചെയ്തു. അന്നേദിവസം എത്താൻ കഴിഞ്ഞില്ലെങ്കിലും എല്ലാവിധ സഹായസഹകരണങ്ങളൂം വാഗ്ദാനം ചെയ്തു കൊണ്ട് അനേകം ബ്ലോഗർമാർ വിളിക്കുകയുണ്ടായി. കുറച്ചുപേർ മെയിലിലൂടെയും ചിലർ കമന്റിലൂടെയും പിന്തുണ അറിയിച്ചു. ചിത്രകാരനും കടത്തനാടനുമടക്കമുള്ളവർ തങ്ങളുടെ മുൻ ശില്പശാ‍ല അനുഭവങ്ങളുടെ വെളിച്ചത്തിൽ മാർഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട്, ഊർജ്ജം പകർന്നുകൊണ്ട് ആരംഭം മുതലേ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

ബ്ലോഗ് ശിൽ‌പ്പശാലയുടെ ലക്ഷ്യങ്ങൾ

1.ആശയസംവാദത്തിനുള്ള ഏറ്റവും മികച്ച മാർഗമായി വളർന്നുകൊണ്ടിരിക്കുന്ന ബ്ലോഗ് എന്ന മാധ്യമത്തെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക.

2.ബ്ലോഗിങ്ങിന്റെ സാങ്കേതികവശങ്ങളെ വിശദീകരിക്കുക.

3.പരസ്പരം പരിചയപ്പെടുന്നതിനുള്ള അവസരം ഒരുക്കുക.

4.ബ്ലോഗർസിനു സാങ്കേതികസഹായം ഏതു സമയത്തും ലഭിക്കുന്നതിനു ഒരു ടെലഫോണിക് ഹെല്പ്ലൈൻ ഉണ്ടാക്കിയെടുക്കുക.

5.എറണാകുളത്തെ തുടർ പ്രവർത്തനങ്ങൾക്ക് ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കുക.

തീയ്യതി –ദിവസം

ശില്‍പ്പശാല മെയ് 30 ന് ഒരുമണിക്കു നടത്താം എന്നു വിചാരിക്കുന്നു. സ്ഥലം ഉടനെ അറിയിക്കാം. ഒരു മുഴുവൻ ദിവസ പരിപാടിയാണു തുടക്കത്തിൽ ചിന്തിച്ചിരുന്നതെങ്കിലും ദൂരെനിന്നും വന്നെത്താന്‍ സാധ്യതയുള്ള ബ്ലോഗര്‍മാരുടെ സൌകര്യാര്‍ത്ഥം ഉച്ചക്ക് 1 മണിക്ക് ആരംഭിച്ച് വൈകീട്ട് അഞ്ചു മണിക്ക് പൂര്‍ത്തിയാക്കാം എന്നാണ് കരുതുന്നത്.

·സാമ്പത്തിക ശേഖരണം : പരിപാടിയുടെ ചിലവിലേക്കായി ഒരു ചെറിയ തുക കണ്ടെത്തേണ്ടി വരും. അതിനായി ഒരു ചെറിയതുക രെജിസ്ട്രേഷൻ ഫീസ് ആയി വക്കാം എന്നാണുദ്ദേശിക്കുന്നതു.

·പബ്ലിസിറ്റി: പത്രങ്ങൾ, ലോക്കൽ ചാനലുകൾ, എഫ്.എം റേഡിയോ തുടങ്ങിയ മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുക.

·പങ്കെടുക്കാൻ വരുന്നവർക്ക് ഒരു ചെറിയ ഫയൽ, പുസ്തകം, പേന തുടങ്ങിയവ നൽകുക.

ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടങ്ങേണ്ടതുണ്ട്. എറണാകുളത്ത് ഇതിനുവേണ്ട സംഘാടനപ്രവർത്തനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന, തയ്യാറായ ബ്ലോഗേർസ് അറിയിക്കുമല്ലോ..ഇതിന്റെ വിജയത്തിനായി നമുക്കൊന്നിച്ചു പ്രവർത്തിക്കാം..

സ്നേഹപൂർവ്വം

കേരള ബ്ലോഗ് അക്കാദമി
പ്രവർത്തകർ &
മലയാളം ബ്ലോഗ് കൌണ്‍സില്‍ പ്രവര്‍ത്തകര്‍.
(തയ്യാറാക്കിയത്: പ്രവീൺ വട്ടപ്പറമ്പത്ത്)
..............................
23.05.2010
..............................

2010 മെയ് 30 ന് കൊച്ചിയിലെ കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.

ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.

23 comments:

Blog Academy said...

കൊച്ചി ബ്ലോഗ് ശില്‍പ്പശാല പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടങ്ങേണ്ടതുണ്ട്. എറണാകുളത്ത് ഇതിനുവേണ്ട സംഘാടനപ്രവർത്തനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന, തയ്യാറായ ബ്ലോഗേർസ് അറിയിക്കുമല്ലോ..ഇതിന്റെ വിജയത്തിനായി നമുക്കൊന്നിച്ചു പ്രവർത്തിക്കാം..

★ Shine said...

പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും, എല്ലാ ആശംസകളും നേരുന്നു.

.. said...

ആശംസകള്‍

...sijEEsh... said...

എല്ലാ വിധ ഭാവുകങ്ങളും, പിന്തുണയും അറിയിക്കുന്നു.

കാവേരി said...

ബ്ലോഗ് ശില്പശാലയില്‍ എനിക്കും പങ്കെടുക്കണമെന്നുണ്ട്.

കൂതറHashimܓ said...

പങ്കെടുക്കണമെന്ന് അതിയായ മോഹം ഉണ്ട് പക്ഷേ ....

Manoraj said...

കൊള്ളാം. നല്ല തീരുമാനങ്ങൾ. ഒപ്പം സജ്ജീവേട്ടനുമായി സംസാരിച്ചപ്പോൾ ഉദിച്ച ഒരാശയമാണ് ലിനക്സ് ബെയ്സ്ഡ് ബ്ലൊഗിങ്ങിനെ കുറിച്ചുള്ള അറിവ് കൊടുക്കൽ.. ഒപ്പം കുട്ടികളിൽ ബ്ലോഗ് ചിന്തകൾ വളർത്തുക എന്ന ഒരാശയവും ഞാൻ മുന്നോട്ട് വക്കുന്നു.. സ്കൂളുകളിലെ അദ്ധ്യാപകർക്ക് അതിലേക്കായി കുറേയേറേ ചെയ്യാൻ കഴിയും.. സ്കൂളുകളിൽ ചെറിയ ശില്പശാലകളൂം മറ്റുമായി.. അവരിലേക്കാണ് ഇനി ബ്ലോഗിങ്ങ് വളർത്തേണ്ടതെന്ന് തോന്നുന്നു..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

മനോരാജ്,

സ്കൂളുകളും കാമ്പസുകളും കേന്ദ്രീകരിച്ചുള്ള ഒരു പ്രവർത്തനം വേണ്ടതു തന്നെയാണു. അതിന്റെ ആദ്യപടിയായി ഇവിടെ എല്ലാവിധ വിഭാഗീയ ചിന്തകൾക്കും അതീതമായി നല്ലൊരു കൂട്ടായ്മ രൂപപ്പെടുത്തുകയും തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്യുകയും വേണം. അതിനൊരു നല്ല തുടക്കമാവട്ടെ ഈ ശില്പശാല

നിരക്ഷരൻ said...

മെയ് 30ന് നാട്ടില്‍ ഉണ്ടാകാനുള്ള സാദ്ധ്യത തെളിഞ്ഞുകാണുന്നുണ്ട്. ഉണ്ടാകുമെങ്കില്‍ പങ്കെടുക്കാന്‍ ശ്രമിക്കാം. ഒരു ബ്ലോഗ് അക്കാഡമി മീറ്റ് എങ്ങനാണെന്ന് കാണാനുള്ള ആകാംക്ഷ കൊണ്ടുമാത്രമാണ്.

അഥവാ പങ്കെടുക്കാന്‍ പറ്റിയില്ലെങ്കില്‍ മുന്‍‌കൂര്‍ ആശംസകള്‍.

krishnakumar513 said...

എറണാകുളത്ത് എവിടെ എന്നറ്യിക്കൂ,ദയവായി...

Micky Mathew said...

ആശംസകള്‍.

Cartoonist said...

പ്രവീണെ, മനോരാജെ, ഇതര മനോരാജ്യരെ..

വേദി തീരുമാനിച്ചില്ലെങ്കില്‍...

ഇന്നലെ ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്കിലെ സെക്രട്ടറി ശ്രീ മുരളിയോട് സംസാരിച്ചു. ഒരു ദിവസം 1000 ക വരും. ചായ വേറെ. 100 പേര്‍ക്കിരിക്കാവുന്ന, ഫാനുള്ള, മേല്‍ക്കൂരയുള്ള തുറന്ന ഹാള്‍ വേദിക്കു മുന്നിലുണ്ട്. വാഹനങ്ങളുടെ കലമ്പല്‍ സദാ ഉണ്ടാവും.കേള്‍ക്കാത്തവര്‍ക്ക് സുഖായിട്ട് കേള്‍ക്ക്വേം ചെയ്യാം.
മുരളി : 94479-85804

Manoraj said...

സജ്ജീവേട്ടൻ പറഞ്ഞ വേദി നല്ലതായി എനിക്ക് തോന്നുന്നു.. കാരണം എല്ലാവർക്കും എത്തിച്ചേരുവാനുള്ള സൌകര്യം തന്നെ ഏറ്റവും വലിയ കാര്യം.. പിന്നെ വളരെ മനോഹരമായ ഒരു ലൊക്കേഷൻ.. റോഡിനോട് ചേർന്നുള്ള പാർക്ക്.. കഴിഞ്ഞ കൂടിയാലോചനക്ക് ഞാൻ ഈ സ്പോട്ട് നിർദേശിച്ചിരുന്നു.. നിശ്ചയമായും വരണം എന്ന് തന്നെ ഇത് വരെ കരുതുന്നത്.. നിരക്ഷരൻ പറഞ്ഞപോലെ ഒരു ബ്ലോഗ് ശില്പശാല എങ്ങിനെ എന്നറിയാൻ എനിക്കുമുണ്ട് ആഗ്രഹം. ഒപ്പം പലരേയും പരിചയപ്പെടാനും..
@പ്രവീൺ : കൂടുതൽ വിവരങ്ങൾ അറിയിക്കുമല്ലോ?

Anonymous said...

കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലെ MECA ഹാളിലായിരിക്കും ശില്പ്ഫശാല.

നിസ്സഹായന്‍ said...

ശില്പശാലയ്ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു. ഞാന്‍ പങ്കെടുക്കുന്നതായിരിക്കും.

നിസ്സഹായന്‍ said...

മനോരാജിന്റെ നിര്‍ദേശം പരിഗണിക്കേണ്ടതാണ്. ലിനക്സ് ബേയിസ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുവാനും അതുപോലെ മലയാളം ഇന്‍സ്ക്രിപ്റ്റ് രീതി പരിശീലിക്കുവാനും കഴിഞ്ഞാല്‍ ഗുണങ്ങളേറെയുണ്ടെന്ന് അനുഭവത്തില്‍ നിന്നും മനസ്സിലായി.(ഉദ-ചില്ലക്ഷരങ്ങള്‍ വികൃതമാകാതെ കാണപ്പെടുന്നു)ലിനക്സിനെ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തരാനും അതിന്റെ ഡിസട്രോസുകള്‍ ശില്പശാലയില്‍ ലഭ്യമാക്കാനും ശ്രമിച്ചാല്‍ നന്നായിരുന്നു.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ലിനക്സ് ബേസ്ഡ് ബ്ലോഗിങ്ങിനെക്കുറിച്ച് ഒരു മണിക്കൂർ ക്ലാസ് ഉൾപ്പെടുത്താം എന്നെനിക്കു തോന്നുന്നു.. വളരെ നല്ല ഒരു നിർദ്ദേശമാണു.

Manoraj said...

പ്രവീൺ : വരണമെന്ന് തന്നെയാണ് ഇത് വരെ കരുതിയിരിക്കുന്നത്. പിന്നെ എന്തെങ്കിലും അസൌകര്യങ്ങൾ ഉണ്ടായാൽ ക്ഷമിക്കുക. ഒപ്പം മേൽ‌പ്പറഞ്ഞ വേദിയിലേക്ക് എത്താനുള്ള കൃത്യമായ രൂപരേഖ ഒന്ന് വിശദമാക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഞാനും എറണാകുളംകാരനാണെങ്കിലും ഈ ഹാളിനെ പറ്റി ആദ്യമായാണ് കേൾക്കുന്നത്. കലൂർ മണപ്പാട്ടിപറമ്പ് വരെ അറിയാം. ശേഷം ഉള്ള വഴിയാണ് വേണ്ടത്.. അപ്പോൾ പങ്കെടുക്കുന്നവരുടേയും എല്ലാം ചേർത്ത് വ്യക്തമായ ഒരു ചിത്രം കൊടുത്താൽ ഒരു പക്ഷെ കൂടുതൽ പേർക്ക് പ്രചോദനമായാലോ?

അനില്‍@ബ്ലൊഗ് said...

ഇതു വരെ തീരുമാനമായില്ലെ?
:)
മെയ് 30, വരാന്‍ പറ്റുമോ‌ എന്ന് നോക്കാം.
ലിനക്സ് പുലികളെ കാണാമല്ലോ.

Anonymous said...

ബ്ലോഗ്‌ അക്കാദമിയുടെ ശില്പശാല ഏറണാകുളത്ത് സംഘടിപ്പിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം .

ഈ രംഗത്ത് ഒരു തുടക്കക്കാരി മാത്രമായ എനിക്ക് ഇതില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുണ്ട് . ഞാന്‍ പ്രവര്‍ത്തിക്കുവാനും തയ്യാറാണ് .അവിടെ എപ്പോള്‍ വരണം , പാസ് വേണോ തുടങ്ങിയ കാര്യങ്ങളും ഒന്ന് വിശദീകരിക്കാമോ .എലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു .

Blog Academy said...

കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.

ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.

Anonymous said...

Hi...malayalam blogers.....I am a new comer from ernakulam in Bloging & hope that I can participate in 30 th 'Shilpa shala'. best wishes

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ശില്പശാലയ്ക്ക് എല്ലാ ആശംസകളും.എനിക്ക് അന്നു തിരുവനന്തപുരത്താണു ഷൂട്ടിം‌ഗ്.ഒഴിവാക്കാൻ നിവൃത്തിയില്ല. എല്ലാവരോടും ക്ഷമ ചോദിക്കുന്നു.‌- ബാലൻ