Thursday, 20 May 2010

പത്രക്കുറിപ്പ് : എറണാകുളം ബ്ലോഗ് ശിൽ‌പ്പശാല മെയ് 30 നു (ഞായർ) Eranakulam blog workshop

ചുരുങ്ങിയകാലം കൊണ്ട് മലയാളികളുടെ ആശയസംവാദനത്തിനു പുതിയ മാനം നൽകിയ മാധ്യമമാണു ബ്ലോഗ്. മലയാളം ബ്ലോഗിങ്ങ് അതിന്റെ ശൈശവാവസ്ഥ പിന്നിട്ട് കൌമാരത്തിലേക്ക് കടന്നിരിക്കുന്ന ഈ സമയത്ത് ഇതിന്റെ സാധ്യതകളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി മലയാളം ബ്ലോഗേഴ്സിന്റെ കൂട്ടായ്മയായ ‘മലയാളം ബ്ലോഗ് കൌൺസിലും” കേരള ബ്ലോഗ് അക്കാദമിയും “ സംയുക്തമായി 30-5-2010 (ഞായർ) നു എറണാകുളത്തു വച്ചു ഒരു “ബ്ലോഗ് ശിൽ‌പ്പശാല “ സംഘടിപ്പിക്കുന്നു. കലൂർ മണപ്പാട്ടിപ്പറമ്പിലുള്ള മെക്ക ഓഡിറ്റോറിയത്തിൽ വച്ച് ഒരുമണി മുതൽ അഞ്ചു മണി വരെയാണു ശിൽ‌പ്പശാല നടക്കുക.

മലയാളിയുടെ ഉറങ്ങിക്കിടന്നിരുന്ന സാമൂഹികബോധത്തിനും സർഗശക്തിക്കും ഒരുണർത്തുപാട്ടായി മാറുവാൻ മലയാളം ബ്ലോഗിങ്ങിനു ഇതിനകം കഴഞ്ഞിട്ടുണ്ട്. കഥകൾ,കവിതകൾ,ചിത്രങ്ങൾ, ലേഖനങ്ങൾ, സിനിമാനിരൂപണങ്ങൾ തുടങ്ങി സമസ്തമേഖലകളിലും ലോകത്തോട് സംവദിക്കാവുന്ന ഒരു മാർഗമാണു ബ്ലോഗ്. പ്രശസ്തരുടെ വരവ് ബ്ലോഗിങ്ങിനെ ജനകീയവൽക്കരിക്കുന്നതിൽ ഒരു നല്ല പങ്കുവഹിച്ചു എങ്കിലും മുതൽമുടക്കില്ലാത്ത, അതിരുകളില്ലാത്ത ഈ പുതിയ ആശയസംവാദനരീതിക്ക് നമ്മുടെ ഇടയിൽ ഇനിയും പ്രചാരം കിട്ടേണ്ടതുണ്ട്.

മലയാളം ബ്ലോഗിങ്ങ് ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മലയാളം ബ്ലോഗേഴ്സിന്റെ വിർച്വൽ കൂട്ടായ്മയായ കേരള ബ്ലോഗ് അക്കാദമിയുടെ പത്താമത് ശിൽ‌പ്പശാലയാണു ഇതു. കണ്ണൂർ, കോഴിക്കോട്,തൃശ്ശൂർ ,മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ വിജയകരമായ ശിൽ‌പ്പശാലകൾ മലയാളം ബൂലോകത്തേക്കുള്ള ജനങ്ങളുടെ ഒഴുക്ക് വർദ്ധിപ്പിക്കുവാൻ സഹായിച്ചു.

ബ്ലോഗിനെ പരിചയപ്പെടുക, സാങ്കേതികമായ വശങ്ങളെ മനസ്സിലാക്കുക, ലിനക്സ് ബ്ലോഗിങ്ങിന്റെ സാധ്യതകൾ തുറന്നു കാണിക്കുക തുടങ്ങിയവയോടൊപ്പം മലയാളത്തിലെ പ്രശസ്ത ബ്ലോഗേഴ്സിനെ പരിചയപ്പെട്ട് അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും ശിൽ‌പ്പശാലയിൽ അവസരം ലഭിക്കും. പൊതുജനങ്ങൾ ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.മലയാളം ബ്ലോഗ് കൌൺസിലിനു വേണ്ടി
പ്രവീണ്‍ വട്ടപ്പറംബത്ത്,സുദീഷ്,സജീഷ്.

6 comments:

chithrakaran:ചിത്രകാരന്‍ said...

30-5-2010 (ഞായർ) നു എറണാകുളത്തു വച്ചു ഒരു “ബ്ലോഗ് ശിൽ‌പ്പശാല “ സംഘടിപ്പിക്കുന്നു. കലൂർ മണപ്പാട്ടിപ്പറമ്പിലുള്ള മെക്ക ഓഡിറ്റോറിയത്തിൽ വച്ച് ഒരുമണി മുതൽ അഞ്ചു മണി വരെയാണു ശിൽ‌പ്പശാല നടക്കുക.

Blog Academy said...

2010 മെയ് 30 ന് കൊച്ചിയിലെ കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.

ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.

Manu said...

Reached here by the comment posted in Maths Blog. I will try to attend the session.

But, there is no indication about the Registration fee, time etc. in the post. Kindly requested to add it.

Manu said...

Ok... I saw the time & duration in the commemts.

kadathanadan:കടത്തനാടൻ said...

മെയ്‌ 30ന്റെ കൊച്ചിയിലെ ബ്ലോഗ്‌ ശിൽപ്പ ശാലയുടെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു എന്നു എന്നറിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു.അവിടങ്ങളിൽ ഉള്ള പരമാവധി ഇന്റർ നെറ്റ്‌ കഫേകളിൽ ഇതിന്റെ പ്രചരണം എത്തിക്കുകയും നമ്മുടെ നോട്ടീസിന്റെ ഓരോ കോപ്പികൾ അവരുടെ നോട്ടീസ്‌ ബോർഡിൽ പ്രദർശ്ശിപ്പിക്കാനും നാം ആവശ്യപ്പെടുന്നത്‌ ഗുണം ചെയ്യും.സ്ക്കൂളുകൾ ഉൾപ്പെടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അധ്യാപകർക്കിടയിലും പരാമാവധി വിവരങ്ങൾ എത്തിക്കാൻ കഴിയുമെങ്കിൽ അതും ഗുണകരമാവും എല്ലാ പ്രയാസങ്ങൾക്കിടയിലും ബ്ലോഗിനെ ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനും വേണ്ടി ഊർജ്ജ്സ്വലരായി രംഗത്തിറങ്ങിയ മുഴുവൻ ബ്ലോഗ്‌ പ്രവർത്തകർക്കും ആശം സകൾ ........

സജി said...

ആശംസകള്‍!