Tuesday 25 May 2010

ബ്ലോഗ് ശില്‍പ്പശാല മെക്ക ഓഡിറ്റോറിയത്തിലെത്താന്‍

മെക്ക ഓഫീസിന്റെ മുന്‍വശത്തു നിന്നുള്ള ദൃശ്യം
മെയിന്‍ റോഡില്‍ നിന്ന് മണപ്പാട്ടിപ്പറമ്പിലേക്ക് തിരിയുമ്പോളുള്ള ദൃശ്യം
നോര്‍ത്ത് ഓവര്‍ബ്രിഡ്ജ് ഇറങ്ങി വരുന്ന ആദ്യ ബസ് സ്റ്റോപ്പ്(റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുറകില്‍ കാണുന്ന കെട്ടിടം)എറണാകുളം ഹൈക്കോര്‍ട്ട്,നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ ഇവിടങ്ങളില്‍ നിന്നു വരുന്നവര്‍ ഇവിടെ ഇറങ്ങി അല്പം മുന്നോട്ടു നടക്കുമ്പോള്‍ കാണുന്ന ജങ്ഷനില്‍ നിന്ന് ലെഫ്റ്റ് തിരിഞ്ഞു പോകണം)

ആ ബസ് സ്റ്റാന്‍റിന്റെ സമീപ ദൃശ്യം
പിന്നിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കെട്ടിടം
എം ഇ എസ് ബസ് സ്റ്റോപ്പ്. എതിര്‍ ദിശയില്‍ നിന്നുള്ള ദൃശ്യം. കലൂര്‍ ,പാലാരിവട്ടം ,ആലുവ,കാക്കനാട് ഇവിടങ്ങളില്‍ നിന്നു് വരുന്നവര്‍ ആ ഈ സ്റ്റോപ്പിലിറങ്ങി ക്രോസ് ചെയ്യണം.(കലൂര്‍ കഴിഞ്ഞാലുള്ള തൊട്ടടുത്ത സ്റ്റോപ്പ്)
പീടിയേക്കല്‍ റോഡ് തുടങ്ങുന്ന ജങ്ഷന്‍
കുറച്ചുകൂടി സമീപ ദൃശ്യം.
പീടിയേക്കല്‍ റോഡ് തുടങ്ങുന്നു
ഇപ്പോള്‍ മെക്ക കെട്ടിടവും കാണാം.
ഹാളിന്നകം

ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.

10 comments:

നിസ്സഹായന്‍ said...

എറണാകുളം ബ്ലോഗ് ശില്പശാല-മെക്ക ഹാളിലെത്താനുള്ള വഴിയുടെ ദൃശ്യങ്ങള്‍

chithrakaran:ചിത്രകാരന്‍ said...

സ്ഥലം പരിചയപ്പെടുത്തല്‍ കലക്കി
നിസ്സഹായന്‍. അപ്പോള്‍ മൂന്നു ദിവസം കൂടി കഴിഞ്ഞാല്‍... നമ്മുടെ കൊച്ചി ബ്ലോഗ് ശില്‍പ്പശാല !!!

...sijEEsh... said...

കലക്കി... :)

Blog Academy said...

പ്രിയ സുഹൃത്തുക്കളെ,
ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പത്താമത്തെ ബ്ലോഗ് ശില്‍പ്പശാലയാണ് എറണാകുളത്ത് മെയ് 30 ന് ഉച്ചക്ക് 1 മണിക്ക് മെക്ക ഹാളില്‍ നടത്തപ്പെടുന്നത്.
ബൂലോകത്തെപോലെ അക്കാദമി ശില്‍പ്പശാലയിലും അനൌപചാരികമായ കൂട്ടായ്മയാണ് കഴിഞ്ഞ 9 ശില്‍പ്പശാലകളിലും
നാം ഉയര്‍ത്തിപ്പിടിച്ചത്. അതുകൊണ്ടുതന്നെ,
ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനായി ആരേയും വ്യക്തിപരമായി ബ്ലോഗ് അക്കാദമി ക്ഷണിക്കാറില്ല. കൂട്ടായ്മ ഏതൊരു സമൂഹത്തിന്റെ ക്രിയാത്മക വളര്‍ച്ചക്കും ആവശ്യമായതിനാല്‍ ഈഗോകള്‍ക്കും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കും
ഇടം നല്‍കാതെ ഒരു സദുദ്ദേശത്തിനുവേണ്ടിയുള്ള ഒത്തുചേരലാണ് ഈ ബ്ലോഗ് ശില്‍പ്പശാല.ഇവിടെ ബ്ലോഗര്‍മാര്‍ക്കിടയില്‍ വലിപ്പച്ചെറുപ്പങ്ങളില്ല.സമാന ആശയക്കാരേക്കാള്‍ വിരുദ്ധ ആശയഗതിക്കാരുടേ ഒത്തു ചേരലായതിനാല്‍ പരസ്പ്പരം സഹായിക്കാനും,ബഹുമാനിക്കാനും,മലയാളം ബ്ലോഗ് മാധ്യമത്തിന്റെ വികാസത്തിനും പ്രചാരത്തിനും വേണ്ടി തന്നാല്‍ കഴിയുന്ന സംഭാവന നല്‍കുക എന്ന് ഒറ്റ ഉദ്ദേശ്യം മാത്രമേ ശില്‍പ്പശാലയില്‍ നമുക്കുള്ളു.
ഈ നന്മ നിറഞ്ഞ ഉദ്ദേശത്തിനായി കഴിഞ്ഞ ഒരു മാസത്തോളമായി സേവനമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത് എറണാകുളത്തെ ബ്ലോഗര്‍മാരായ സുദേഷ്,പ്രവീണ്‍ വട്ടപ്പറംബത്ത്,സിജീഷ്,നന്ദകുമാര്‍,നിസഹായന്‍,ചാര്‍വാകന്‍ തുടങ്ങിയവരാണ്. വേദി കണ്ടെത്താനും,പത്ര വാര്‍ത്തകള്‍ കൊടുക്കാനും,എല്‍.സി.ഡി.പ്രൊജക്റ്റര്‍, കമ്പ്യൂട്ടര്‍,നെറ്റ് കണക്ഷന്‍,...തുടങ്ങിയവ ഏര്‍പ്പാടു ചെയ്യാനും തങ്ങളുടെ സ്വന്തം ജോലി പോലും മാറ്റിവച്ച് പ്രവര്‍ത്തിക്കുന്ന ഇവരെ ധാര്‍മ്മികമായെങ്കിലും സഹായിക്കേണ്ടത് നമ്മുടെ ബ്ലോഗര്‍മാരെന്ന നിലയിലുള്ള ധര്‍മ്മമാണ്.
ബ്ലോഗ് അക്കാദമി എന്നത് ഒരു വിര്‍ചല്‍ സംഘടനയായതിനാലും,സാമ്പത്തിക സ്രോതസ്സോ ജീവനക്കാരോ ഇല്ലാത്ത ഒരു ആശയം മാത്രമായതിനാലും ശില്‍പ്പശാല പ്രവര്‍ത്തനം ബ്ലോഗര്‍മാരുടെ അറിവു പങ്കുവക്കാനുള്ള സന്മനസ്സിനെ ആശ്രയിച്ചാണ് മുന്നോട്ടു പോകുക.
കൊച്ചി ശില്‍പ്പശാലയിലേക്ക് എല്ലാ ബ്ലോഗര്‍മാരെയും, ബ്ലോഗ് വായനക്കാരേയും,
ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന പൊതുജനങ്ങളേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

Blog Academy said...

ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അടിപൊളി സചിത്ര വിവരണം..

ഇ.വിഡി.ഓ കണക്ഷൻ ഉള്ളവർ അതു കരുതുക.

chithrakaran:ചിത്രകാരന്‍ said...

സ്വന്തമായി ലാപ് റ്റോപ്പും, ഈ വി ഡി ഓ, വയര്‍ലെസ് മോഡം തുടങ്ങിയവയുള്ള ബ്ലോഗര്‍മാരും ബ്ലോഗ് തുടങ്ങാനാഗ്രഹിക്കുന്നവരും അത്തരം ഉപകരണങ്ങള്‍ ശില്‍പ്പശാലയിലേക്ക് കൊണ്ടുവരിക. ശില്‍പ്പശാല വിജയകരമാക്കാന്‍ നിങ്ങളാല്‍ കഴിയുന്നത് ചെയ്യുക.
സസ്നേഹം.
ഓണ്‍ലൈനായി ശില്‍പ്പശാല ബ്ലോഗിലേക്ക്/വെബ്ബിലേക്ക് പ്രക്ഷേപിക്കാന്‍ കഴിയുന്നവരൊക്കെ ഉണ്ടെങ്കില്‍ .... അതൊരു പുതിയ അനുഭവമാകും.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ചിത്രകാരാ,

ശിൽ‌പ്പശാല ഓൺ ലൈനായി മലയാളം ബ്ലോഗ്ഗ് കൌൺസിലിന്റെ വെബസെറ്റിലും എറണാകുളം ബ്ലോഗ് അക്കാദമി വെബ്സൈറ്റിലും ലൈവ്സ്ട്രീം ചെയ്യുന്നതിന്റെ കാര്യം ഞാനേറ്റു :)

chithrakaran:ചിത്രകാരന്‍ said...

പ്രിയ പ്രവീണ്‍...,
കുശാലായി !!!!
അഭിവാദ്യങ്ങള്‍ ... നമുക്ക് മുന്നോട്ടു പോകാം.

ജെ പി വെട്ടിയാട്ടില്‍ said...

അടുത്ത മീറ്റിങ്ങ് എന്നാണ് , എനിക്ക് വരണം എന്നുണ്ട് , അറിയിക്കാമോ 9645486788 , 0487 2441187 .